ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കും
ബാംഗ്ലൂര്‍: ഇന്ത്യ 200 ഏപ്രിലില്‍ പുതിയ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഭൂമിയിലുണ്ടാകുന്ന ചെറുവ്യതിയാനങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയുന്ന രണ്ടു ക്യാമറകളോടു കൂടിയതായിരിക്കും പുതിയ ഉപഗ്രഹം.
ശ്രഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് പോര്‍ട്ടില്‍ നിന്ന് പിഎസ്എല്‍വി വഴിയായിരിക്കും വിക്ഷേപണം നടത്തുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറഞ്ഞു.
ഇന്ത്യയുടെ അടുത്ത വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ് ഫോര്‍ എ 2005 ജൂണില്‍ വിക്ഷേപിക്കും. ബ്രോഡ്ബാന്റ് ടെലിവിഷന്‍ സംപ്രേഷണത്തിനു സഹായിക്കുന്ന ട്രാന്‍സ്പോന്‍ഡറുകള്‍ ഈ ഉപഗ്രഹത്തിലുണ്ടായിരിക്കുമെന്നും മാധവന്‍ നായര്‍ അറിയിച്ചു.












Click it and Unblock the Notifications