Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല: വി.എസ്

കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് .അച്യുതാനന്ദന്‍. കേസിവ് നിന്നും കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത് താനുള്‍പ്പെട്ട സബ്കമ്മറ്റിയാണെന്ന സിപിഎം സെക്രട്ടറി പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ ഒരു യോഗവും ചേര്‍ന്നിരുന്നില്ല. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ ജീവിച്ചിരുന്ന കാലത്ത് താനും അന്തരിച്ച മുന്‍മുഖ്യമന്ത്രി നായനാരുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു യോഗം ചേര്‍ന്നിരുന്നു. അത് അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കല്ലട സുകുമാരനും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാനായിരുന്നു.

പിണറായി ഇത്തരമൊരു ആരോപണം ഉയര്‍ത്തിയിട്ടുണ്ടാവുമെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.

ഇടതുപക്ഷ ഭരണകാലത്ത് അച്യുതാനന്ദനുള്‍പ്പെട്ട കമ്മറ്റി കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചിരുന്നെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തോടുനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+