Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി

ശബരിമല: കാനനവാസന്റ തിരുസന്നിധിയില്‍ ഇന്ന് മകരവിളക്ക്. ദര്‍ശനസായൂജ്യമായി പൊന്നമ്പലമേട്ടിലുദിക്കുന്ന മകരജ്യോതി കണ്ടുതൊഴാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രപരിസരത്തെത്തിക്കഴിഞ്ഞു.

ക്ഷേത്ര തിരുമുറ്റം, നടപ്പന്തല്‍, മാളികപ്പുറം പരിസരം, പാണ്ടിത്താവളം തുടങ്ങിയ എല്ലാ സ്ഥലങ്ങളും കാല്‍കുത്താനിടമില്ലാത്തവണ്ണം ജനനിബിഡമാണ്. ഇതിനിടയില്‍ കര്‍പ്പൂരദീപക്കാഴ്ചയുമായി ആടിപ്പാടുന്ന തമിഴ്സംഘങ്ങളും. നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് ഭക്തജനത്തിരക്ക്.സന്നിധാനത്തെ വിരിപ്പുരകളിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലുമൊക്കെ അയ്യപ്പന്മാര്‍ ഇടം പിടിച്ചിരിക്കുകയാണ്. സ്വാമിദര്‍ശനം കഴിഞ്ഞവര്‍ സന്നിധാനത്തു തങ്ങാതെ എത്രയും വേഗം തിരിച്ചു പോകണമെന്ന അറിയിപ്പ് മൈക്കിലൂടെ തുടരെ മുഴങ്ങുന്നുണ്ട്.

പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, വനപാതയിലൂടെ സഞ്ചരിച്ച് വലിയാനവട്ടം വഴി വെള്ളിയാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തും. വൈകീട്ട് 6.30നാണ് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരനക്ഷത്രവും തൊട്ടുപിന്നാലെ മകരജ്യോതിയും തെളിയും. ഇതോടെ ഇത്തവണത്തെ ശബരിമല ആഘോഷങ്ങള്‍ക്ക് സമാപനമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+