18ന് പൊതു പണിമുടക്കില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 18 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു.
സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് വേണ്ടെന്ന് തീരുമാനിച്ചത്. വിവിധ സമരസമിതികളുടെ സംയുക്തയോഗമാണ് ഇത് തീരുമാനിച്ചത്.
ശമ്പള പരിഷ്കരണം, ഇടക്കാലാശ്വാസം, നിറുത്തലാക്കിയ ആനുകൂല്യങ്ങള്‍ പുനസ്ഥാപിയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഫെബ്രുവരി മാസത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications