കാഞ്ചി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജയേന്ദ്ര
ദില്ലി: കാഞ്ചി മഠത്തിലെ പൂജുകള്‍ മുടങ്ങാതിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് ജയേന്ദ്ര സരസ്വതി എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയുടെ അറസ്റോടെ കഴിഞ്ഞ 2500 വര്‍ഷമായി തുടര്‍ന്നുപോരുന്ന മഠത്തിലെ പൂജകള്‍ മുടങ്ങുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് ജയേന്ദ്ര സരസ്വതി കത്തില്‍ ചൂണ്ടിക്കാട്ടി.
വിജയേന്ദ്ര സരസ്വതിയുടെ അറസ്റ് മൂലം പൂജ മുടങ്ങില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications