കാഞ്ചി മഠം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുക്കും?
കാഞ്ചീപുരം: കാഞ്ചി മഠം ഏറ്റെടുക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി അഭ്യൂഹമുയര്‍ന്നു. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചേക്കുമെന്നാണ് അഭ്യൂഹം.
പുതിയ മാനേജര്‍ മഹാദേവ അയ്യര്‍ ഉള്‍പ്പെടെ കാഞ്ചിമഠത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ ശങ്കരരാമന്‍ കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ജനവരി 15 ശനിയാഴ്ച ചോദ്യം ചെയ്തു.
ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. മഹാദേവ അയ്യരെ കൂടാതെ മഠത്തിലെ അക്കൗണ്ടന്റ് രാമമൂര്‍ത്തി, കാമാക്ഷി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനും കാഞ്ചി ഗതികാശ്രമം ട്രസ്റിന്റെ ട്രസ്റിയുമായ മണി എന്നിവരെയാണ് ചോദ്യം ചെയ്തത്.












Click it and Unblock the Notifications