Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: പുതിയ മാനേജര്‍ക്കും സമന്‍സ്

കാഞ്ചീപുരം: കാഞ്ചി മഠത്തിന്റെ മാനേജര്‍ ചുമതയുള്ള മഹാദേവഅയ്യര്‍, അക്കൗണ്ടന്റ് രാമമൂര്‍ത്തി എന്നിവര്‍ ഉള്‍പ്പെടെ ഏതാനും പേരെ കൂടി ശങ്കരരാമന്‍ കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും.

മഹാദേവഅയ്യര്‍, രാമമൂര്‍ത്തി എന്നിവരുള്‍പ്പെടെ മഠത്തിലെ ഏതാനും പേര്‍ക്ക് കൂടി പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. മഠത്തിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് മഹാദേവഅയ്യര്‍ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മഠത്തിന്റെ മാനേജരായിരുന്ന സുന്ദരേശ്വര അയ്യരെ ഡിസംബര്‍ 24ന് അറസ്റ് ചെയ്തതിനെ തുടര്‍ന്ന് ജനവരി ഏഴിനാണ് മഹാദേവഅയ്യര്‍ മാനേജരുടെ ചുമതലയേറ്റത്.

അതിനിടെ മഠത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സാഹചര്യത്തില്‍ ഭക്തരില്‍ നിന്നും മഠത്തിലേക്ക് സഹായങ്ങള്‍ ഒഴുകുകയാണ്. ജയേന്ദ്ര സരസ്വതി താമസിക്കുന്ന കലൈവിയിലേക്ക് ഭക്തര്‍ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ധാരാളമായി എത്തിക്കുന്നുണ്ട്. പതിവ് പൂജകള്‍ നടത്തുന്നുണ്ടെങ്കിലും ശങ്കരാചാര്യര്‍ മൗനവ്രതം തുടരുകയാണ്.

കര്‍ണാടകത്തിലെ സ്വര്‍ണവള്ളി മഠത്തിലെ ശങ്കരാചാര്യര്‍ ഗംഗാധരേന്ദ്ര സരസ്വതി ജയേന്ദ്രയോടൊപ്പം കലൈവിയിലുണ്ട്. സ്വന്തം നിലയില്‍ അദ്ദേഹം പൂജകള്‍ നടത്തുന്നുണ്ട്. കലൈവിയില്‍ ജയേന്ദ്രയെ ആദ്യമായി സന്ദര്‍ശിക്കുന്ന മതനേതാവാണ് ഗംഗാധരേന്ദ്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+