വിസ സാക്ഷ്യപ്പെടുത്തല്‍ തത്കാലം വേണ്ട
ദില്ലി: വിദേശത്ത് പോകുന്നവരുടെ വിസ ഇന്ത്യന്‍ എംബസികളിലെത്തി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ മൂന്ന് മാസത്തേക്ക് മരവിപ്പിച്ചു.
വിദേശത്തു നിന്ന് വിസ നല്‍കുന്ന സ്പോണ്‍സര്‍മാര്‍ തിങ്കളാഴ്ച മുതല്‍ ഇന്ത്യന്‍ എംബസികളിലെത്തി വിസ സാക്ഷ്യപ്പെടുത്തണമെന്ന പുതിയ നിബന്ധന മൂന്ന് മാസത്തേക്ക് നടപ്പിലാക്കില്ലെന്ന് പ്രവാസികാര്യമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ അറിയിച്ചു. വിദേശത്ത് ജോലി തേടുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലിസാധ്യതയെ നിബന്ധന പ്രതികൂലമായി ബാധിച്ചേക്കുമെന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.
ഉന്നത ഉദ്യോഗസ്ഥരുടെയും അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വിസ തട്ടിപ്പുകള്‍ കുറയ്ക്കാനും വിദേശത്തേക്ക് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ കൃത്യമായ വിവരം ശേഖരിക്കാനുമാണ് പുതിയ നിബന്ധന കൊണ്ടുവന്നത്. എന്നാല്‍ ഇത് ഇന്ത്യക്കാരുടെ ഗള്‍ഫിലെ ജോലിസാധ്യതയെ കാര്യമയി ബാധിക്കുമെന്നതിനാല്‍ ഈ തീരുമാനം താത്കാലികമായി നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications