ദുരിതാശ്വാസവുമായി അമൃതാനന്ദമയി മഠം
കൊല്ലം: രാജ്യത്ത് നടപ്പിലാക്കുമെന്ന്100 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മാതാ അമൃതാനന്ദമയി മഠം വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്തുവരുന്നു.
സുനാമി കടല്‍ക്ഷോഭം വന്‍ദുരന്തം വിതച്ച ആലപ്പാട് പഞ്ചായത്തില്‍ അമൃതാനന്ദമയി മഠം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ പഞ്ചായത്തില്‍ മാത്രം അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണമെത്തിച്ചിട്ടുണ്ടെന്ന് ബ്രഹ്മചാരി ധ്യാനാമൃത് അറിയിച്ചു. ഇതിന് പുറമെ വൈദ്യസഹായവും വസ്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.
120 കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ഇവിടെ ആറ് താത്കാലിക താമസകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യസഹായത്തിനും വസ്ത്രങ്ങള്‍ക്കും പുറമെ ആയിരം രൂപ വീതം എല്ലാ ദുരന്ത ബാധിത കുടുംബങ്ങള്‍ക്കും നല്‍കുന്നുണ്ട്.
നാഗപട്ടണം, ചെന്നൈ, കന്യാകുമാരി, നാഗര്‍കോവില്‍, പോണ്ടിച്ചേരി, ആന്തമാന്‍, വൈപ്പിന്‍ എന്നിവിടങ്ങളിലും ഇതുപോലെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാഗപട്ടണത്ത് എല്ലാ ദിവസവും 10,000 പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. ഇവിടെ താത്കാലിക താമസസൗകര്യവും മഠം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മഠം അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications