എല്‍ഡിഎഫ് യോഗം തുടങ്ങി
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ജനവരി 15 ശനിയാഴ്ച തിരുവനന്തപുരത്ത് എ. കെ. ജി. സെന്ററില്‍ തുടങ്ങി.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായി സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത് വി. എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സൃഷ്ടിച്ച പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.












Click it and Unblock the Notifications