വല്ലാര്‍പ്പാടം: ശിലാസ്ഥാപനം അടുത്ത മാസം
കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അടുത്ത മാസം വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.
ജനവരി 15 ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ജേക്കബ് തോമസുമായി അദ്ദേഹം ചര്‍ച്ച നടത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി വല്ലാര്‍പ്പാടം ടെര്‍മിനലിന് അന്തിമാംഗീകാരം നല്‍കിയത്.
നേരത്തെ ജനവരി ഒന്നിന് പ്രധാനമന്ത്രി വല്ലാര്‍പ്പാടം ടെര്‍മിനലിന് ശിലാസ്ഥാപനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications