വിജയകുമാര്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ എം. വിജയകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.
43 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. മത്സരിക്കാന്‍ ഒരാള്‍ തയ്യാറായെങ്കിലും പിന്നീട് പിന്‍മാറി.
ജില്ലാ കമ്മിറ്റിയില്‍ നേരത്തെയുണ്ടായിരുന്ന 39 അംഗങ്ങളെയും നിലനിര്‍ത്തി. നാല് പേരെ പുതുതായി ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സമ്മേളന പ്രതിനിധികളിലും വി. എസ് പക്ഷത്തിനാണ് മേല്‍ക്കോയ്മ.
ജില്ലാ കമ്മിറ്റിയിലെ 30 പേര്‍ വി. എസ് പക്ഷക്കാരാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളിലെ 34 പേരില്‍18 പേര്‍ വി. എസ് പക്ഷക്കാരും 13 പേര്‍ പിണറായി ഗ്രൂപ്പുകാരുമാണ്. മൂന്ന് പേര്‍ നിഷ്പക്ഷരാണ്.












Click it and Unblock the Notifications