Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ വോള്‍വോയ്ക്കെതിരെ വോള്‍വോ

കൊച്ചി: വ്യാജ വോള്‍വോ ബസ്സുകള്‍ക്കെതിരെ വോള്‍വോ കമ്പനി നടപടിയെടുക്കാന്‍ ഒരുങ്ങുന്നു.

പല ട്രാവല്‍ ഏജന്‍സികളും വോള്‍വോ സ്റിക്കര്‍ ഒട്ടിച്ച് വ്യാജവോള്‍വോ ബസ്സുകള്‍ ഇറക്കുന്നത് വ്യാപകമായതോടെയാണ് വോള്‍വോ ഇതിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ഏതെങ്കിലും കമ്പനിയോ വ്യക്തിയോ നിയമവിരുദ്ധമായി തങ്ങളുടെ ലോഗോ ഉപയോഗിച്ചാല്‍ നടപടിയെടുക്കാനാനണ് വോള്‍വോ കമ്പനിയുടെ നീക്കം.

യാത്രാസൗകര്യത്തിന് പേരുകേട്ട വോള്‍വോ ബസ്സുകള്‍ നേടിയ പ്രചാരമാണ് വ്യാജ വോള്‍വോ പെരുകാന്‍ കാരണം. വോള്‍വോയുടെ സ്റിക്കര്‍ ഒട്ടിച്ച് പല ട്രാവല്‍ ഏജന്‍സികളും യാത്രക്കാരെ കബളിപ്പിക്കുകയാണെന്നും ഇത് വോള്‍വോ കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു.

40 വോള്‍വേ ബസ്സുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. എന്നാല്‍ കോണ്‍ട്രാക്ട് കാരിയേജ് അസോസിയേഷനില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള പല പുതിയ ബസ്സുകളും വോള്‍വോ സ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

കമ്പനിയുടെ വിപണനതന്ത്രമെന്ന നിലയില്‍ വോള്‍വോ സ്റിക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ ആദ്യം നടപടിക്ക് മുതിര്‍ന്നിരുന്നില്ലെന്ന് വോള്‍വോയുടെ കേരളത്തിലെ ഏക സര്‍വീസ് സെന്ററായ അമ്പലമുകളിലെ വോള്‍വോ സര്‍വീസ് ആന്റ് പാര്‍ട്സ് സെന്റര്‍ സര്‍വീസ് ഇന്‍-ചാര്‍ജ് സിബി മത്തായി പറഞ്ഞു. എന്നാല്‍ വോള്‍വോ ബസ്സിലെ യാത്രാസൗകര്യത്തിന്റെ മേന്മ സംബന്ധിച്ച് പരാതികള്‍ വ്യാപകമായതോടെ ഈ വ്യാജവോള്‍വോ ബസ്സുകള്‍ കമ്പനിയുടെ പേരിനെ ബാധിക്കുമെന്ന് വ്യക്തമായി.

ടാറ്റയുടെയും ലൈലാന്റിന്റെയും ബസ്സുകള്‍ വോള്‍വോ സ്റിക്കറുകള്‍ ഒട്ടിച്ച് സര്‍വീസ് നടത്തുകയാണ് പല ട്രാവല്‍ ഏജന്‍സികളും ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള വോള്‍വോ ബസ്സിന് 55 ലക്ഷം രൂപയാണ് വില. അതേ സമയം മറ്റ് കമ്പനിയുടെ ബസ്സുകള്‍ക്ക് 20 ലക്ഷമേ വരൂ. ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും വോള്‍വോ ലോഗോ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന അനേകം ബസ്സുകളുണ്ടെന്ന് സിബി പറഞ്ഞു.

കേരളത്തില്‍ എട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് മാത്രമേ വോള്‍വോ ബസ്സുകളുള്ളൂ. കെഎസ്ആര്‍ടിസി, കല്ലട ട്രാവല്‍സ്, പുഴക്കടവില്‍ ട്രാവല്‍സ്, കോറല്‍ ട്രാവല്‍സ്, കൊല്ലിന്‍ ട്രാവല്‍സ്, ശാമ ട്രാവല്‍സ്, കെപിഎന്‍, അംബിക എന്നിവയാണ് അവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+