കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എല്‍ടിടിഇ

  • By Staff
Google Oneindia Malayalam News

കൊളംബോ: എല്‍ടിടിഇ തലവന്‍ പ്രഭാകനും ഇന്റലിജന്‍സ് ഓഫീസര്‍ പോട്ടു അമ്മനും സുനാമിയില്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ എല്‍ടിടിഇ ഒരിക്കല്‍ കൂടി നിഷേധിച്ചു.

വടക്ക് കിഴക്കന്‍ ശ്രീലങ്കയിലെ എല്‍ടിടിഇയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഭാകരന്‍ നേതൃത്വം നല്‍കിവരികയാണെന്ന് എല്‍ടിടിഇ അറിയിച്ചു. അതേ സമയം എവിടെയാണ് പ്രഭാകരനുള്ളതെന്ന് എല്‍ടിടിഇ വെളിപ്പെടുത്തിയില്ല.

എല്‍ടിടിഇയോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് പകരം അപവാദങ്ങള്‍ പരത്തുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും എല്‍ടിടിഇ രാഷ്ട്രീയവിഭാഗം തലവന്‍ എസ്. തമിഴ്ശെല്‍വന്‍ പറഞ്ഞു.

പ്രഭാകരന്‍ മരിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോഴൊക്കെ പ്രഭാകരന്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടില്ലെന്ന് എല്‍ടിടിഇ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X