കാഞ്ചി: ആറ് പ്രതികള്‍ ഗുണ്ടാനിയമപ്രകാരം അറസ്റില്‍
ചെന്നൈ: ശങ്കരരാമന്‍ കൊലക്കേസില്‍ പ്രതികളായ ആറ് പേരെ ഗുണ്ടാ നിയമ പ്രകാരം അറസ്റ് ചെയ്തു.
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ അറസ്റിനെ കുറിച്ച് അറിയിച്ചു. കതിരവന്‍, ചിന്ന, അമ്പി എന്ന അംബികാപതി, ഭാസ്കര്‍, അനില്‍ എന്ന അനില്‍കുമാര്‍, സുന്ദരം എന്ന മീനാക്ഷി സുന്ദരം എന്നിവരെയാണ് ഗുണ്ടാനിയമ പ്രകാരം അറസ്റ് ചെയ്തത്.
നേരത്തെ കതിരവനെയും സുന്ദരത്തെയും ചോദ്യം ചെയ്തപ്പോഴാണ് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്ക് കേസിലുള്ള പങ്ക് വെളിപ്പെട്ടത്.












Click it and Unblock the Notifications