കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു
ശ്രീനഗര്‍: റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസനകത്ത് കയറിയ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയും മരിച്ചു.
പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം തീവ്രവാദികള്‍ സ്ഫോടനത്തില്‍ തകര്‍ത്തു.
ജനവരി 15 ശനിയാഴ്ച ശ്രീനഗറിലെ ഒരു ഇന്‍ഡോര്‍ സ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തില്‍ കയറിയ രണ്ട് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് സൈനികരെ കാണാതായിരുന്നു. ഞായറാഴ്ച രാവിലെ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഞായറാഴ്ച രാവിലെയും തുടര്‍ന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി മരിച്ചു. മറ്റൊരു തീവ്രവാദി രക്ഷപ്പെട്ടു.












Click it and Unblock the Notifications