യോഗം ചേര്‍ന്നിരുന്നുവെന്ന് പാലൊളി
തിരുവനന്തപുരം: ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഐസ്ക്രീം പാര്‍ലര്‍ കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നിരുന്നുവെന്ന് പാലൊളി മുഹമ്മദ്കുട്ടി.
കുഞ്ഞാലിക്കുട്ടിയെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചായിരുന്ന ചര്‍ച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച് വി. എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുയെ യോഗം ചേര്‍ന്നിരുന്നുവെന്നും ഈ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് പുതിയ വിവാദം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാലൊളിയുടെ ഈ പ്രസ്താവന.
കുഞ്ഞാലിക്കുട്ടിയുടെ രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും റജീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും പാലൊളി പറഞ്ഞു.
യുഡിഎഫ് വിട്ടുവന്നാലും മുസ്ലിംലീഗിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തില്ല. കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളെ എല്‍ഡിഎഫിലെടുക്കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തിട്ടില്ല- പാലൊളി പറഞ്ഞു.












Click it and Unblock the Notifications