എംബിബിഎസ്സിന് 150 സീറ്റ് വര്‍ധിപ്പിക്കും
കോഴിക്കോട്: സംസ്ഥാനത്ത് എംബിബിഎസ്സിന് സര്‍ക്കാര്‍ 150 സീറ്റ് വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ അറിയിച്ചു.
തൃശൂര്‍, ആലപ്പുഴ, കോട്ടയം ഗവ. മെഡിക്കല്‍ കോളജുകളില്‍ 50 വീതം സീറ്റാണ് വര്‍ധിപ്പിക്കുക. ഇപ്പോള്‍ ഈ കോളജുകളില്‍ 100 വീതം സീറ്റാണുള്ളത്.
ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 700 മെഡിക്കല്‍ സീറ്റുകളാണുള്ളത്. ഇത് അടുത്ത അധ്യയന വര്‍ഷം 850 ആകും. സീറ്റ് വര്‍ധിപ്പിക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സീറ്റ് വര്‍ധിപ്പിക്കുന്നതോടെ അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റന്റ് പ്രൊഫസര്‍, ലക്ചറര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ 42 തസ്തികകള്‍ കൂടി പുതുതായി ഉണ്ടാക്കണം. അതിന് ഒരു വര്‍ഷം 76 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 60 ലക്ഷം രൂപ വേറെ ചെലവ് വരും.
900 സീറ്റുകളാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുള്ളത്. സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നതിന് തടസം നില്‍ക്കുന്ന സമീപനമാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നത്.












Click it and Unblock the Notifications