എന്നെ തകര്‍ക്കാന്‍ പറ്റില്ല: പിണറായി
തിരുവനന്തപുരം: ചിലര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
സിപിഎമ്മിലെ ഗ്രൂപ്പിസത്തെ കുറിച്ച് മാധ്യമങ്ങള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. സിപിഎമ്മിനോട് സഹകരിക്കാന്‍ തയ്യാറാവുന്നവരെ നിരുത്സാഹപ്പെടുത്താനാണ് ഇത് ചെയ്യുന്നത്.
സിപിഎം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കും. തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പാര്‍ട്ടിയെയായിരിക്കും സമ്മേളനത്തിന് ശേഷം കാണുന്നത്.
താന്‍ കമ്മിഷന്‍ വാങ്ങിയതായി ഒരു വാരികയില്‍ വന്ന ലേഖനത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചിട്ടില്ല. കമ്മിഷന്‍ വാങ്ങിയതിന്റെ കണക്കുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. കണക്കുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കട്ടെ- പിണറായി പറഞ്ഞു.












Click it and Unblock the Notifications