Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമട സമരം 1000 നാള്‍ പിന്നിട്ടു

പ്ലാച്ചിമട: പ്ലാച്ചിമടയിലെ കൊക്ക കോള വിരുദ്ധ സമരം ആയിരം നാള്‍ പിന്നിട്ടു. കൊക്ക കോള കമ്പനി പ്ലാച്ചിമടയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതു വരെ സമരം തുടരുമെന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത സമ്മേളനം പ്രഖ്യാപിച്ചു.

കൊക്ക കോളയും പെപ്സിയും പോലുള്ള വന്‍കിട കമ്പനികള്‍ വെള്ളം കച്ചവടവത്കരിക്കുന്നതിനെയുള്ള ലോകവ്യാപകമായ സമരത്തെ പ്ലാച്ചിമട പ്രക്ഷോഭം പ്രതിനിധാനം ചെയ്യുന്നുവെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത മേധാപട്കര്‍ പറഞ്ഞു.

കമ്പനി എന്നേക്കുമായി പൂട്ടുന്നതു വരെ സമരം തുടരും. സമരം നയിക്കുന്നവരുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ച നടത്താത്തത് ലജ്ജാകരമാണ്. രാജ്യത്തെ ജലസമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരം. മാലിന്യ സംസ്കരണ പ്ലാന്റ് തുറന്നാലും ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല- മേധ പറഞ്ഞു.

രാജ്യത്തെ എല്ലാ കോള കമ്പനികളും അടച്ചുപൂട്ടണമെന്ന് നോട്ടീസ നല്‍കുമെന്ന് വന്ദനാശിവ പറഞ്ഞു. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, എം. പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+