Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോധ്ര സംഭവം അപകടമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഗോധ്ര സംഭവം ആസൂത്രിതമായിരുന്നില്ലെന്നും സബര്‍മതി എക്സ്പ്രസിന്റെ ബോഗിക്ക് തീ പിടിച്ച സംഭവം അപകടം മാത്രമായിരുന്നെന്നും ജസ്റിസ് യു. സി. ബാനര്‍ജി കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോധ്ര സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് നിയോഗിച്ച കമ്മിറ്റി ജനവരി 17 തിങ്കളാഴ്ചയാണ് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. കെ. സിംഗിന് രണ്ട് ഭാഗങ്ങളുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സബര്‍മതി എക്സ്പ്രസ്സിന്റെ എസ്-6 കോച്ചിന് തീ പിടിച്ചത് ബോഗിക്കുള്ളില്‍ നിന്നാണെന്നും ആസൂത്രിതമായി തീവണ്ടിക്ക് പുറത്തു നിന്ന് ബോഗിക്ക് തീവച്ചതാവാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെളിവുകള്‍ കോച്ചില്‍ നിന്നു തന്നെയാണ് തീ പിടിച്ചതെന്നും പുറത്ത് നിന്ന് തീവച്ചതാവാന്‍ സാധ്യതയില്ലെന്നും വ്യക്തമാക്കുന്നതാണ്. കത്തുന്നതിന്റെ മണവും കട്ടിയുള്ള പുകയും അതിന് ശേഷം അിജ്വാലകളുമുണ്ടായതിനാല്‍ പെട്രോള്‍ പോലുള്ള തീ പിടിക്കുന്ന ഇന്ധനം ഉപയോഗിച്ചതിന് സാധ്യതയില്ല. തീ പിടിക്കുന്ന ഇന്ധനം കോച്ചിന് അകത്തു നിന്നുതന്നെ തറയില്‍ വീണാലും കോച്ചിന് പുറത്തു നിന്ന് അകത്തേക്ക് ഒഴിച്ചാലും ഈ ക്രമത്തില്‍ തീപിടിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+