കാഞ്ചി: ജാമ്യാപേക്ഷ 19നു പരിഗണിക്കും
കാഞ്ചീപുരം: കാഞ്ചി സഹമഠാധിപതി വിജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചെങ്കല്‍പേട്ട സെഷന്‍സ് കോടതി ജനുവരി 19ലേക്കു നീട്ടി.
ശങ്കരരാമന്‍ വധക്കേസില്‍ പൊലീസ് കസ്റഡിയിലെടുത്ത വിജയേന്ദ്രസരസ്വതി ജനുവരി 13നാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സെഷന്‍സ് കോടതി ജഡ്ജി അവധിയിലായിരുന്നതിനാല്‍ അതിവേഗ കോടതി ജഡ്ജി വണങ്കമുടിയാണ് ജാമ്യാപേക്ഷയിലുള്ള വാദം കേട്ടത്. വാദിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷം കേസ് പരിഗണിക്കുന്നത് 19ലേക്കു മാറ്റി കോടതി ഉത്തരവിടുകയായിരുന്നു.
വധക്കേസുമായി ബന്ധപ്പെട്ട് അറസ്റിലായ വിജയേന്ദ്രസരസ്വതിയുടെ സഹോദരന്‍ രഘുവിന്റെയും മഠം മാനേജര്‍ സുന്ദരേശ അയ്യരുടേയും ജാമ്യാപേക്ഷകളും ജനുവരി 19നു പരിഗണിക്കും.
വിജയേന്ദ്ര സരസ്വതി ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.












Click it and Unblock the Notifications