കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചി: സര്‍ക്കാര്‍ ഹര്‍ജി ഇന്നു പരിഗണിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ മദ്രാസ് ഹൈക്കോടതി കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജനവരി 17 തിങ്കളാഴ്ച പരിഗണിക്കും.

വധശ്രമക്കേസില്‍ മഠാധിപതിക്ക് മുഖ്യപങ്കുണ്ടെന്നു വ്യക്തമായിട്ടും ജാമ്യമനുവദിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 164-ാം വകുപ്പനുസരിച്ചുള്ള കുറ്റസമ്മതം കോടതി തെളിവായി സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ശങ്കരരാമന്‍ വധക്കേസില്‍ ശങ്കരാചാര്യര്‍ക്കു ജാമ്യമനുവദിച്ച സുപ്രീംകോടതി ഉപാധികളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ മഠാധിപതിയെ തെക്കന്‍കേരളത്തില്‍ പ്രവേശിക്കാനനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X