കാഞ്ചി: തമിഴ്നാടിന്റെ ഹര്‍ജി മാറ്റിവച്ചു
ദില്ലി: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.
അന്വേഷണം നടന്നുവരുന്ന കേസില്‍ ചില രേഖകള്‍ കൂടി ഹാജരാക്കാനുള്ളതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ചീഫ് ജസ്റിസ് ആര്‍. സി. ലഹോതി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications