മൂല്യവര്‍ദ്ധിത നികുതി ഏപ്രില്‍ ഒന്നു മുതല്‍
ദില്ലി: രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായം(വാറ്റ്) 2005 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. ഇതു സംബന്ധിച്ച ധവളപത്രം ധനമന്ത്രി പി.ചിദംബരം ദില്ലിയില്‍ പുറത്തിറക്കി.
550ളം സാധനങ്ങള്‍ക്ക് വാറ്റ് ബാധകമാണ്. പെട്രോള്‍, ഡീസല്‍, വ്യോമഗതാഗത ഇന്ധനം, മദ്യം എന്നിവയെ വാറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നാലു ശതമാനം, പന്ത്രണ്ടര ശതമാനം എന്നിങ്ങനെ രണ്ടു നികുതികളാണ് വാറ്റിനു കീഴില്‍ വരുന്നത്. മരുന്ന്, കാര്‍ഷിക ഉല്‍പന്നങ്ങള്‍, വ്യാവസായിക വസ്തുക്കള്‍ എന്നിവയടക്കമുള്ള 270ളം സാധനങ്ങള്‍ക്ക് നാലുശതമാനമായിരിക്കും നികുതിയീടാക്കുക.
സ്വര്‍ണം, വെള്ളി തുടങ്ങിയവയ്ക്ക് ഒരു ശതമാനം നികുതിയീടാക്കുമെന്ന് ധവളപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications