വീരപ്പന്റെ ശവകുടീരത്തില്‍ മണ്‍പ്രതിമ
കോയമ്പത്തൂര്‍: സേലം ജില്ലയിലെ മേട്ടൂരിനടുത്തുള്ള മൂലക്കാട്ടിലെ വീരപ്പന്റെ ശവകുടീരത്തില്‍ വീരപ്പന്റെ മണ്‍പ്രതിമ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തി.
മൂന്ന് അടി ഉയരമുള്ള പ്രതിമക്ക് വീരപ്പന്റെ രൂപവുമായി അടുത്ത രൂപസാദൃശ്യമുണ്ട്. പ്രതിമയില്‍ വീരപ്പന്‍ ധരിക്കാറുള്ള പച്ച യൂണിഫോമും കൊമ്പന്‍ മീശയും തോളില്‍ തോക്കുമുണ്ട്. ജനവരി 16 ഞായറാഴ്ച രാവിലെ മുതലാണ് പ്രതിമ ശവകൂടീരത്തില്‍ കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പ്രതിമ സ്ഥാപിച്ചതറിഞ്ഞ് അടുത്ത പ്രദേശങ്ങളില്‍ നിന്ന് ധാരാളമാളുകള്‍ ശവകൂടീരത്തിലെത്തുന്നുണ്ട്. നന്മയേ ശെയ് എന്ന് പ്രതിമയില്‍ ആലലഖനം ചെയ്തിട്ടുണ്ട്. പ്രതിമ സ്ഥാപിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications