അബ്കാരി നയം ഫെബ്രുവരിയില്‍
പത്തനംതിട്ട: സര്‍ക്കാരിന്റെ പുതിയ അബ്കാരി നയം 2005 ഫെബ്രുവരിയില്‍ രൂപീകരിക്കുമെന്ന് ധനകാര്യവകുപ്പുമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. കേരള അബ്കാരി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രംഗത്തു ജോലി ചെയ്യുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലായിരിക്കും പുതിയ നയം. കള്ളുഷാപ്പുകളുടെ ലേലം റേഞ്ച് അടിസ്ഥാനത്തില്‍ നടത്തണമെന്ന ജോലിക്കാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.
സര്‍ക്കാരിന്റെ അബ്കാരി നയം അബ്കാരി ലോബിയെ സഹായിക്കുന്ന വിധത്തിലാണെന്നുള്ള ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു.സര്‍ക്കാര്‍ നയങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യമായി വിമര്‍ശിക്കുകയാണെന്നും പത്തനംതിട്ട ജില്ലയില്‍ അനധികൃത സ്പിരിറ്റ് വന്‍തോതില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications