Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം: സംസ്ഥാനത്ത് എട്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 2005ജനുവരി 16 ഞായറാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു. തെക്കന്‍ കേരളത്തില്‍ സ്വകാര്യബസുകളിടിച്ച് ഒരു ഓട്ടോഡ്രൈവറും നാലു ബൈക്ക്യാത്രക്കാരും മരിച്ചു.

പന്തളത്ത് അമിതവേഗതയില്‍ വരികയായിരുന്ന സ്വകാര്യബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ സുരേഷ്കുമാര്‍(30) മരിച്ചു.

പെരുമ്പാവൂരില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരനായ അജി(24) മരിച്ചു. ആലുവയ്ക്കും മൂവാറ്റുപുഴയ്ക്കുമിടയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ജിഷ എന്ന ബസാണ് ബൈക്കിലിടിച്ചത്.

പള്ളിമുക്കില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ പ്രവീണ്‍(26) മരിച്ചു. ഇയാള്‍ അഞ്ചല്‍ സ്വദേശിയാണ്. കടയ്ക്കലില്‍ സ്വകാര്യബസിടിച്ച് പരുത്തിവിള പുത്തന്‍വീട്ടില്‍ പരേതനായ അബ്ദുള്‍ ഹസന്റെ മകന്‍ സമീര്‍(18) കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

വടകരയ്ക്കടുത്ത പൊന്നൂരില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് മാനന്തവാടി സ്വദേശിയായ രാജേഷ്(26) മരിച്ചു.

ശനിയാഴ്ച വൈകീട്ട് സ്വകാര്യബസില്‍ നിന്നിറങ്ങവെ അപകടത്തില്‍ പെട്ട് ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഘുനാഥക്കുറുപ്പ് ഞായറാഴ്ച മരിച്ചു.

കോഴിക്കോട് കയ്പമംഗലത്തും പാലക്കാട് ചെര്‍പുളശേരിയിലും ഞായറാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു.

കയ്പംഗലത്ത് ടാറ്റാസുമോ ഇടിച്ചതിനെ തുടര്‍ന്ന് പുതിയവീട്ടില്‍ കുഞ്ഞുമുഹമ്മദ്(52) മരിച്ചു. സംഭവത്തില്‍ മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടകാരണമായി പറയുന്നത്.

ചെര്‍പുളശേരിയിലെ പെരിങ്ങോട്ടുകുറിശിയില്‍ ബൈക്കും അമിതവേഗതയില്‍ വരികയായിരുന്ന കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ അബ്ദുള്‍ നാസര്‍(24) മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+