കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിന്റെ കത്ത് ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബിഎഡ് കോളജനുവദിക്കാന്‍ ലീഗ് നേതാക്കള്‍ കോഴ ചോദിച്ചുവെന്നു കാണിച്ച് മീനങ്ങാടി ബിഷപ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിക്കയച്ച കത്തിന്റെ പകര്‍പ്പ് യുഡിഎഫ് കണ്‍വീനറെന്ന നിലയില്‍ തനിക്കു ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് കോടതി മുമ്പാകെ മൊഴി നല്‍കി.

ബി.എഡ് കോളജ് അനുവദിക്കുന്നതിന് മീനങ്ങാടി മെത്രാപ്പൊലീത്തയോട് ലീഗ് നേതാക്കള്‍ കോഴ ചോദിച്ചുവെന്ന കേസില്‍ കോടതി ഉത്തരവു പ്രകാരം ഹാജരായപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

കോളജ് അനുവദിക്കുന്നതിന് തന്നോടു കോഴ ചോദിച്ച വിവരം അന്ന് യുഡിഎഫ് കണ്‍വീനറായ ഉമ്മന്‍ ചാണ്ടിയോടു താന്‍ പറഞ്ഞിരുന്നുവെന്ന് മെത്രാപ്പൊലീത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്നോട് കോഴ ആവശ്യപ്പെട്ട കാര്യം ബിഷപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരത്തെ മൊഴി നല്‍കിയത്.

കോഴ ആവശ്യപ്പെട്ട കാര്യം ഉമ്മന്‍ചാണ്ടിയോട് ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്ന കാര്യം തനിക്കറിയാമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ്ബ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയോടു വീണ്ടും ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

ഈ വിഷയത്തെക്കുറിച്ച് മുന്‍ മന്ത്രി ടി.എം. ജേക്കബുമായി ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കോടതിയില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X