പൊലീസ് കസ്റഡിയിലെടുത്തയാള്‍ മരിച്ചു
തിരുവനന്തപുരം: പൊലീസ് കസ്റഡിയിലെടുത്തിരുന്ന ജഗതി സ്വദേശി ശിവരാജന്‍ (45) ദുരൂഹ സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പൂജപ്പുര പൊലീസ് 2005 ജനുവരി 16 ഞായറാഴ്ച രാത്രിയാണ് ശിവരാജനെ കസ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാത്രി പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിയ ശേഷമായിരുന്നു ശിവരാജന്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴെ ശിവരാജന്‍ മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊലീസ് മര്‍ദ്ദനമാകാം ശിവരാജന്റെ മരണകാരണമെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം ഇപ്പോള്‍ പോസ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഉള്ളത്.
പൂജപ്പുരയില്‍ കുറച്ചു ദിവസമായി നടന്നുവന്നിരുന്ന ശ്വാന പ്രദര്‍ശനത്തില്‍ പട്ടികള്‍ക്ക് പരിശീലനം നല്‍കിവരികയായിരുന്നു ശിവരാജന്‍. ഇയാള്‍ സ്ഥിരം മദ്യപാനിയല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.












Click it and Unblock the Notifications