കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ഡിവൈഎസ്പിമാര്‍ക്കെതിരെ അന്വേഷണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കാരുടെ പട്ടികയില്‍ പെട്ട അമ്പതോളം ഡിവൈഎസ്പിമാര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

പൊലീസിലെ അഴിമതിക്കാരായ ഡിവൈഎസ്പിമാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നൂറിലേറെ ഡിവൈഎസ്പിമാര്‍ അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസില്‍ ആകെയുള്ളത് 285 ഡിവൈഎസ്പിമാരാണ്.

അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അമ്പതോളം പേര്‍ക്കെതിരെ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ അവിഹിതമായ സമ്പാദിച്ച സ്വത്ത് വിവരം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ മാസം ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അഴിമതിക്കാരായ പൊലീസുദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പട്ടിക ലഭിച്ചതിന് ശേഷം അഴിമതിക്കാരെ സ്ഥലം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അഴിമതിക്കാരായ ഡിവൈഎസ്പിമാരെ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. കടുത്ത അഴിമതിക്കാരുടെ എ വിഭാഗത്തില്‍ പത്ത് പേരുണ്ട്. ബി വിഭാഗത്തില്‍ 45 പേരാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X