ലീഗ് യുഡിഎഫില്‍ തുടരും: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും അങ്ങനെ ലീഗിന്റെ ശത്രുക്കള്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.
ലീഗ് സംഘടിപ്പിച്ച ഒരു സ്വീകരണച്ചടങ്ങില്‍ സംസാരിക്കവെ എല്‍ഡിഎഫിന്റെ സമീപത്തുപോലും ലീഗ് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശിഹാബ് തങ്ങളും യുഡിഎഫിലെ മറ്റു കക്ഷികളും കൈകോര്‍ത്താല്‍ യുഡിഎഫ് തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരും.
ഐസ്ക്രീം കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ അച്യുതാനന്ദന്‍ ശ്രമം നടത്തിയെന്ന പിണറായിയുടെ ആരോപണത്തെക്കുറിച്ചു പരാമര്‍ശിച്ചപ്പോള്‍ പാര്‍ട്ടി മീറ്റിംഗില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു ജനകീയമല്ലെന്നും വേണമെങ്കില്‍ വ്യക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ സിപിഎം കാര്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കാനായി യോഗം സംഘടിപ്പിക്കാന്‍ യുഡിഎഫിനും സാധിക്കുമെന്നും എന്നാല്‍ യുഡിഎഫ് അങ്ങനെ ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications