Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി: കോടികളുടെ നികുതി കുടിശിക നഷ്ടമാവും

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പുകാരില്‍ നിന്ന് ഈടാക്കാനുള്ള നികുതി കുടിശികയുടെ വലിയൊരു ഭാഗം നഷ്ടമായേക്കും.

നിരോധനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ലോട്ടറി ഔട്ട്ലെറ്റുകള്‍ അപ്രത്യക്ഷമാവുന്നതോടെ ഇവയില്‍ നിന്നും നികുതി കുടിശിക പിരിക്കുന്നത് അസാധ്യമാവും. ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍ നിന്നും പിരിച്ചെടുക്കാനുള്ള നികുതി കുടിശിക 5000 കോടി രൂപയോളം വരും. കുറഞ്ഞത് 900 കോടി രൂപസര്‍ക്കാരിന് കുടിശികയായുണ്ടെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു.

ഓണ്‍ലൈന്‍ ലോട്ടറി ഔട്ട്ലെറ്റുകള്‍ വില്പന നികുതി വകുപ്പില്‍ രജിസ്റര്‍ ചെയ്തവയല്ല. അവ അപ്രത്യക്ഷമായാല്‍ ഉടമകളെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ നികുതി കുടിശിക പിരിച്ചെടുക്കുക ഏറെ പ്രയാസകരമായിരിക്കും.

അതേ സമയം ഒട്ടേറെ പേപ്പര്‍ ലോട്ടറി ഡീലര്‍മാരും വിതരണക്കാരും സംസ്ഥാനത്ത് ലോട്ടറി വില്പനരംഗത്ത് പുന:പ്രവേശനം ചെയ്തിട്ടുണ്ട്. മേഘാലയ, സിക്കിം, മിസോറാം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പേരില്‍ മുന്നൂറോളം അനധികൃത ലോട്ടറികള്‍ സംസ്ഥാനത്ത് വില്പന നടത്തുന്നുണ്ടെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ പറയുന്നു.

ലോട്ടറി ഡീലര്‍മാരില്‍ നിന്നും നികുതി പിരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗികമായ നിര്‍ദേശം നികുതി വകുപ്പിലെ താഴേ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. നികുതി നല്‍കിയതിന്റെ രസീത് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മറയായി ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പുകാര്‍ ഉപയോഗിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+