കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മെഡി. കോളജ്: 2003 ബാച്ചിന് സര്‍ക്കാര്‍ ഫീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 2003-04 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ സ്വാശ്രയ മെഡിക്കല്‍കോളജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദന്തല്‍, ആയുര്‍വേദം, ഹോമിയോ, ഫാര്‍മസി, സിദ്ധ, നഴ്സിംഗ് കോഴ്സുകള്‍ക്കും ഈ നിയമം ബാധകമാണ്.

ജസ്റിസ് കെ.ടി തോമസ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സ്വാശ്രയ നിരക്കിലുള്ള ഫീസ് ചുമത്തിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരേ നിരക്കില്‍ ഫീസ് ഈടാക്കുമെന്ന നിലപാട് സ്വാശ്രയമാനേജ്മെന്റുകള്‍ സ്വീകരിക്കുകയായിരുന്നു.

പുതിയ നിരക്കില്‍ ഫീസടയ്ക്കാത്തവരെ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കില്ലെന്നും ചില മാനേജ്മെന്റുകള്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഫീസടക്കാന്‍ കഴിയാത്ത പല വിദ്യാര്‍ത്ഥികളുടെയും പഠനം നിലയ്ക്കുമെന്ന സ്ഥിതിയായി.

ഇത്തരം കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പുമന്ത്രി രാമചന്ദ്രന്‍ മാസ്റര്‍ക്കു നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X