കാഞ്ചി മഠം പിടിച്ചടക്കാന്‍ നോക്കുന്നു: രാജഗോപാല്‍
പാലക്കാട്: കാഞ്ചി മഠം സര്‍ക്കാരിന്റെ അധീനതയിലാക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു.
മതാചാര്യന്‍മാര്‍ നിയമത്തിന് അതീതരാണെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു ക്രിമിനല്‍ കേസിന്റെ മറപിടിച്ച് കാഞ്ചി മഠത്തെ നശിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. പൂജ നടത്താന്‍ പോലും സമ്മതിക്കാതെ ജൂണിയര്‍ ശങ്കരാചാര്യരെ അറസ്റ് ചെയ്തതിന് പിന്നിലെ ഉദ്ദേശ്യം ജയലളിത വ്യക്തമാക്കണം.
ശങ്കരാചാര്യരെ പൊലീസ് കസ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ കാസറ്റ് ചോര്‍ന്നതിനെ സംബന്ധിച്ച് ജയലളിത വിശദീകരണം നല്‍കണം. കസ്റഡിയില്‍ ശങ്കരാചാര്യര്‍ കിടന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായാണ് കാസറ്റില്‍ കാണിച്ചിരിക്കുന്നത്. ഇത് കാസറ്റിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications