സുനാമി: കേന്ദ്രതീരുമാനം കേരളത്തെ ബാധിക്കും
ന്യൂഡല്‍ഹി: സുനാമി ദുരന്തബാധിത സംസ്ഥാനങ്ങള്‍ക്ക് ഒരേ മാനദണ്ഡമനുസരിച്ച് സഹായം നല്‍കാനുള്ള കേന്ദ്രതീരുമാനം കേരളത്തെ ബാധിച്ചേക്കും.
ഭവന, കടല്‍ ഭിത്തി നിര്‍മ്മാണം, നാശം സംഭവിച്ച തുറമുഖങ്ങളുടെ പുനര്‍നിര്‍മാണം എന്നിവയ്ക്ക് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ രീതിയില്‍ ധനസഹായം നല്‍കാനാണ് കേന്ദ്രതീരുമാനം. എന്നാല്‍ ഭൂമിവിലയും നിര്‍മാണചെലവും കൂടുതലുള്ള കേരളത്തിന് ഈ ധനസഹായം കാര്യമായ ഫലം ചെയ്യില്ലെന്നാണു കരുതുന്നത്. ദുരിതാശ്വാസ സഹായത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളോടു വിവേചനം കാണിക്കാനാവില്ലെന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ വിവിധ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച കമ്മറ്റി റിപ്പോര്‍ട്ടില്‍ ഈ അന്തരം വ്യക്തമായ കാണിക്കുന്നുണ്ട്.
കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിലും മറ്റും ഭൂമിവില തീരെ കുറവാണ്. മാത്രമല്ല, തകര്‍ന്ന വീടുകളുടെ എണ്ണം കണക്കാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ നല്ല വീടുകളും തകര്‍ന്നവയില്‍ പെടുമ്പോള്‍ തമിഴ്നാട്ടില്‍ കൂടുതലും കുടിലുകളാണ് ദുരന്തത്തിനിരയായത്.
സുനാമി ദുരിതബാധിതര്‍ക്ക് നല്ല വീടുകള്‍ നിര്‍മിച്ചുകൊടുക്കാനും ഭൂമി ഏറ്റെടുക്കാനും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ചെലവ് വഹിക്കേണ്ടിവരും. സാമ്പത്തിക ഭദ്രതിയില്ലാത്ത സര്‍ക്കാരിനിത് ഏറെ ബാധ്യതയുണ്ടാക്കുകയും ചെയ്യും.
കൃഷിമന്ത്രി ശരത് പവാറിന്റെ തീരുമാനമനുസരിച്ചാകും കേന്ദ്രസഹായം നല്‍കുന്നതു സംബന്ധിച്ചുള്ള അന്തിമതീരുമാനം.












Click it and Unblock the Notifications