ലോട്ടറി കേസില്‍ കക്ഷി ചേരാന്‍ വി. എസ്സിനെ അനുവദിച്ചു
ദില്ലി: ലോട്ടറി കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ സുപ്രിം കോടതി അനുവദിച്ചു.
ഈ ഉത്തരവ് അനുസരിച്ച് സുപ്രിം കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളിലും അച്യുതാനന്ദന്‍ കക്ഷിയായിരിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന റിട്ട് ഹര്‍ജി അച്യുതാനന്ദന്‍ പിന്‍വലിച്ചു.
ജസ്റിസുമാരായ അശോക്ബാന്‍, എ. ആര്‍. ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കക്ഷി ചേരാന്‍ അനുമതി തേടുന്ന അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്വകാര്യ ലോട്ടറി കമ്പനികളുമായി ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു.


Click it and Unblock the Notifications