കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാവോ സിംയാംഗ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ബീജീംഗ്: മുന്‍ ചൈനീസ് കമ്യൂണിസ്റ് നേതാവ് സാവോ സിയാംഗ് (85) അന്തരിച്ചു. ശ്വാസകോശ രോഗത്തെയും കടുത്ത ഹൃദയാഘാതത്തെയും തുടര്‍ന്ന് അബോധാവസ്ഥയിലായ അദ്ദേഹം ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.

1989ല്‍ ടിയാനന്‍മെന്‍ സ്ക്വയറിലെ വിദ്യാര്‍ഥികളുടെ കലാപത്തെ അനുകൂലിച്ച സാവോ സിയാഗ് ജനാധിപത്യവാദിയായാണ് അറിയപ്പെടുന്നത്. ഈ നിലപാടിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സാവോ സിയാംഗ് പിന്നീട് വീട്ടുതടങ്കലിലായിരുന്നു.

ചൈനയിലെ ജനാധിപത്യവാദികളെ ഏറെ സ്വാധീനിച്ച നേതാവാണ് സിംയാഗ്. 1989 മെയ് 19നാണ് സിയാഗ് അവസാനമായി ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിയാനന്‍മെന്‍ സ്ക്വയറിലെ വിദ്യാര്‍ഥി പ്രക്ഷോഭകരോട് അവിടെ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെടാനായിരുന്നു അത്. തുടര്‍ന്നാണ് പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്.

ചികിത്സക്കു ശേഷം സിയാംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ചൈനീസ് സര്‍ക്കാര്‍ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X