Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച ആരംഭിച്ചു

തിരുവനന്തപുരം: കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രാഥമിക ചര്‍ച്ച നടത്തി. പദ്ധതിയുടെ വിശദാംശങ്ങളപ്പറ്റി ചീഫ് സെക്രട്ടറി ബാബു ജേക്കബ് ചെയര്‍മാനായ ഉന്നതതല ഉദ്യോഗസ്ഥ സംഘവുമായി ദുബായ് അധികൃതര്‍ ചര്‍ച്ച നടത്തും.

പല സംസ്ഥാനങ്ങളും പദ്ധതിക്കായി രംഗത്തുണ്ടെങ്കിലും കൊച്ചിക്കാണ്് മുന്‍ഗണനയെന്ന് സ്മാര്‍ട്ടി സിറ്റി അധികൃതര്‍ പറഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പദ്ധതിക്ക് അന്തിമരൂപം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ദുബായ് ഇന്‍ര്‍നെറ്റ് സിറ്റി അധികൃതര്‍ക്ക് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് ദോഷകരമായ വ്യവസ്ഥകളൊന്നും അംഗീകരിക്കില്ലെന്നും അവരെ അറിയിച്ചിട്ടുണ്ട്. നികുതി ഇളവ് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയുടെ പരിഗണനയ്ക്ക് വരുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി.

ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ജനുവരി 21 വരെ കേരളത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+