സഹീറയ്ക്ക് ഗോധ്ര കമ്മീഷന്‍ സമന്‍സ്
അഹമ്മദാബാദ്: സബര്‍മതി എക്സ്പ്രസിനു തീപിടിച്ച സംഭവമന്വേഷിക്കുന്ന ഗോധ്ര അന്വേഷണ കമ്മീഷന്‍ ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിന് സമന്‍സയച്ചു. സഹീറയെ ക്രോസ് വിസ്താരം ചെയ്യാന്‍ 2005 ഫെബ്രുവരി നാലിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാനാവശ്യപ്പെട്ട് ജിടിഎന്‍ നവതി, കെജി ഷാ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സമന്‍സയച്ചിരിക്കുന്നത്.
ബെസ്റ്ബേക്കറി കേസ് സുപ്രീംകോടതി പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ സഹീറ ഷെയ്ഖിനോട് കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനോട് ഗുജറാത്ത് സര്‍ക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ബെസ്റ് ബേക്കറി കേസില്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞ സഹീറ 2002 മാര്‍ച്ചില്‍ കമ്മീഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications