കാഞ്ചി: രണ്ട് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
ചെന്നൈ: കാഞ്ചി മഠത്തിന്റെ ഇന്ത്യന്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.
മഠത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായി ഇന്ത്യന്‍ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളില്‍ നിന്നും നിന്നും പണം പിന്‍വലിക്കാനാണ് അനുമതി. മഠത്തിന്റെ പുതിയ മാനേജരായ എസ്. മഹാദേവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജനവരി 25 വരെയാണ് ഈ ഉത്തരവിന് പ്രാബല്യമുള്ളത്.
ജനവരി 18 ചൊവ്വാഴ്ച രാവിലെ ഒരു അക്കൗണ്ട് പ്രവര്‍ത്തിത്തിപ്പിക്കാന്‍ അനുമതി നല്‍കിയ കോടതി ഏത് അക്കൗണ്ടാണ് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാനായി മഠം അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷം കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ അഞ്ച് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മഠത്തിന്റെ ഒരു സേവിംഗ്സ് അക്കൗണ്ടും ഒരു കറന്റ് അക്കൗണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്.
ശങ്കരരാമന്‍ കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ജനവരി 12ന് മഠത്തിന്റെ നൂറ്റിഎണ്‍പതിലേറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.












Click it and Unblock the Notifications