കൊലക്കേസില്‍ വിജയേന്ദ്ര സരസ്വതി രണ്ടാം പ്രതി
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി ജൂനിയര്‍ ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി രണ്ടാം പ്രതിയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
വിജയേന്ദ്ര സരസ്വതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ് ഇങ്ങനെ പറയുന്നത്. ജനവരി 18 ചൊവ്വാഴ്ച വൈകുന്നേരം അപേക്ഷയില്‍ വിധി പറയും.
കേസുമായി ബന്ധപ്പെട്ട് അറസ്റിലായ കോണ്‍ട്രാക്ടര്‍ രവി സുബ്രഹ്മണ്യം ജനവരി 10ന് മജിസ്ട്രേറ്റ് മുമ്പാകെ നടത്തിയ കുറ്റസമ്മതം അനുസരിച്ച് വിജയേന്ദ്ര സരസ്വതി ഇപ്പോള്‍ കേസില്‍ രണ്ടാം പ്രതിയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ഒന്നാം പ്രതിയായ കേസില്‍ നേരത്തെ രവി സുബ്രഹ്മണ്യമായിരുന്നു രണ്ടാം പ്രതി.












Click it and Unblock the Notifications