കുര്യന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജനവരി 18 ചൊവ്വാഴ്ച രാജ്യസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്ത് കുര്യന് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ജസ്വന്ത്സിംഗ്, കോണ്‍ഗ്രസിലെ വി. നാരായണസ്വാമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മലയാളത്തിലാണ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഭൈറോണ്‍ സിംഗ് ഷെഖാവത്തും ചടങ്ങില്‍ സന്നിഹിതരായിരുന്ന മറ്റുള്ളവരും കുര്യനെ അനുമോദിച്ചു.
1992-93ലും 95-96ലും കേന്ദ്ര സഹമന്ത്രിയായിരുന്ന കുര്യന്‍ ആറ് തവണ തുടര്‍ച്ചയായി ലോക്സഭാംഗമായിരുന്നിട്ടുണ്ട്. 1992-93ല്‍ വ്യവസായ വകുപ്പ് സഹമന്ത്രിയായിരുന്ന കുര്യന് വാണിജ്യ വകുപ്പിന്റെ അധിക ചുമതലയുമുണ്ടായിരുന്നു. 1995-96ല്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ് സഹമന്ത്രിയായിരുന്നു.












Click it and Unblock the Notifications