പപ്പുയാദവിന്റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കി
ദില്ലി: കൊലപാതക കേസില്‍ പ്രതിയായ ആര്‍ജെഡി എംപി പപ്പു യാദവിന് പാറ്റ്ന ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിം കോടതി റദ്ദാക്കി.
ട്രേഡ് യൂണിയന്‍ നേതാവ് അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പപ്പു യാദവിന് ജാമ്യം അനുവദിച്ച പാറ്റ്ന ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാരിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായത്.
പപ്പു യാദവിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യം നിഷേധിക്കുന്നതെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കേസില്‍ പല സാക്ഷികളെയും ഇനി വിസ്തരിക്കാനിരിക്കെ, ജയിലിനകത്തും പുറത്തുമുള്ള പപ്പുവിന്റെ പെരുമാറ്റം കണക്കിലെടുക്കുമ്പോള്‍ അയാളെ ജാമ്യത്തില്‍ വിടുന്നത് വിചാരണയുടെ പുരോഗതിക്ക് തടസമാവുമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications