സുനാമി സഹായം: വിശദീകരിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്രസഹായമായി നല്‍കുമെന്ന് പറഞ്ഞിരുന്ന ഒരു ലക്ഷം രൂപ ഇതുവരെ നല്‍കാത്തതെന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒരു ലക്ഷം രൂപയും സഹായമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പുറമെ മരിച്ചവര്‍ മത്സ്യത്തൊഴിലാളികളാണെങ്കില്‍ മത്സ്യഫെഡിന്റെ ആനുകൂല്യമായി ഒരു ലക്ഷം രൂപയും നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വകയായുള്ള ഒരു ലക്ഷം രൂപ മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളൂവെന്ന് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications