Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ 3 നഗരങ്ങളില്‍ ബോംബ് ഭീഷണി

കൊച്ചി: ഹൈക്കോടതിയിലും കോഴിക്കോട് നഗരത്തിലും ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ജനവരി 18 ചൊവ്വാഴ്ച ഹൈക്കോടതി കെട്ടിടങ്ങളിലും പുതിയ മന്ദിരത്തിലും തിരച്ചില്‍ നടത്തി. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരത്തിലും ശക്തമായ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളെ പരിശോധന നടത്തിയതിന് ശേഷമേ സെക്രട്ടറിയേറ്റിനകത്തേക്ക് കയറ്റിവിടുന്നുളളൂ.

തീവ്രവാദി സംഘടനകള്‍ സംസ്ഥാനത്ത് സ്ഫോടന പരമ്പര നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതുവരെ സംശയാസ്പദമായ നിലയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

കൊച്ചിയില്‍ ഹൈക്കോടതി പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ പൊലീസ് പരിശോധന നടത്തി. പൊലീസ് നായയെയും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍. ഹോട്ടല്‍ താജ് റെസിഡന്‍സിയിലും തിരച്ചില്‍ നടത്തി.

കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിവരുന്നു. റെയില്‍വെ സ്റേഷന്‍, ബസ് സ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നഗരാതിര്‍ത്തികളിലേക്കും തീരപ്രദേശങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+