കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാര്‍ക്ക് ഉന്നതപദവികള്‍ നല്‍കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതിവിമുക്തമാക്കാനുള്ള നടപടിയുടെ ഭാഗമായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉന്നതപദവികളില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.

ഇതനുസരിച്ച് കഴിഞ്ഞ മാസം മുഖ്യമന്ത്രി കൊടുത്ത നിര്‍ദേശമനുസരിച്ച് അഴിമതിക്കാരായ 100ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരടങ്ങിയ ലിസ്റ് അഴിമതി വിരുദ്ധബ്യൂറോയും വിജിലന്‍സ് ബ്യൂറോയും തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ്, ഐപിഎസ് അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും തയ്യാറാക്കി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുമെന്ന് വിജിലന്‍സ് വകുപ്പ് അറിയിച്ചു.

പൊലീസ് വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതിക്കാരുള്ളതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. പൊതുജനങ്ങളുമായി നേരിട്ടിടപെടുന്നതു മൂലവും രാഷ്ട്രീയക്കാരുടെ സ്വാധീനത്താല്‍ ഉന്നതപദവികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുമാണ് ഇതിനുകാരണമെന്നാണ് കരുതുന്നത്.

കഴിഞ്ഞയാഴ്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ക്കു മാത്രമെ ഉന്നതസ്ഥാനങ്ങള്‍ നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

മുന്‍ ഡിജിപി കെ.ജെ ജോസഫിന്റെ കാലത്ത് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ അഴിമതികളില്‍ നിന്നു മോചിപ്പിക്കാന്‍ അഴിമതിക്കാരായ പൊലീസുകാരുടെ പേരടങ്ങിയ ലിസ്റ് തയ്യാറാക്കുകയും ഇവരെ ഉന്നതപദവികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ച ഫലം നല്‍കിയില്ല.

പദവികള്‍ നല്‍കുന്നതിനും സ്ഥലംമാറ്റങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡമുണ്ടാക്കിയാല്‍ മാത്രമെ അഴിമിതികള്‍ തടയാനാവൂയെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X