Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്ഫോടനപരമ്പരക്ക് പദ്ധതിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ഡിഎക്സ് ഉപയോഗിച്ച് സ്ഫോടന പരമ്പര നടത്താന്‍ ചില തീവ്രവാദി സംഘടനകള്‍ പദ്ധതിയിട്ടതായി പൊലീസിന് രഹസ്യവിവരം ലഭിച്ചുവെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനപരമ്പരക്ക് സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യചര്‍ച്ചകള്‍ക്കായി ഡിജിപി ഹോര്‍മിസ് തകരന്‍ ജനവരി 17 തിങ്കളാഴ്ച കോഴിക്കോടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലി ആസ്ഥാനമായുള്ള പൊലീസ് റിസര്‍ച്ച് ആന്റ് ഡിവലപ്പ്മെന്റ് ബ്യൂറോയുടെ ഉദ്യോസസ്ഥരുമായി കോഴിക്കോട് വച്ച് ഡിജിപി ചര്‍ച്ച നടത്തി.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ആര്‍ഡിഎക്സ് ഉപയോഗിച്ച് സ്ഫോടന പരമ്പര നടത്താന്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. ഇതേ തുടര്‍ന്ന് ഈ നഗരങ്ങളില്‍ പൊലീസ് കാവല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും വ്യാപകമായ റെയ്ഡുകള്‍ നടക്കുകയാണെന്നും - റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വച്ചാണ് ഡിജിപി പൊലീസ് റിസര്‍ച്ച് ആന്റ് ഡിവലപ്പ്മെന്റ് ബ്യൂറോയുടെ ഉദ്യോസസ്ഥരുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയുടെ വിവരങ്ങള്‍ രഹസ്യമായി വച്ചിരിക്കുകയാണ്.

വെള്ളിയാഴ്ചക്ക് മുമ്പ് എപ്പോഴും സ്പോടനങ്ങള്‍ നടക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ ആര്‍ഡിഎക്സ് ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് പദ്ധതി. മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്ന് നഗരങ്ങളിലും വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ നടന്നുവരികയാണ്. മൂന്ന് നഗരങ്ങളിലും അിശമന സേനയെ വിന്യസിച്ചിട്ടുണ്ട്.

കേരളതീരത്തിലേക്ക് ഒരു കപ്പലില്‍ ആര്‍ഡിഎക്സ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തുന്നതായി മാതൃഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പുറത്തായതിനെ തുടര്‍ന്ന് കപ്പല്‍ മംഗലാപുരത്തിന് അടുത്തുവച്ച് വഴിമാറിപ്പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കോഴിക്കോട് വച്ച് തിങ്കളാഴ്ച ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. ബിഎഡ് കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാവാനായാണ് മുഖ്യമന്ത്രി തിങ്കളാഴ്ച കോഴിക്കോടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+