കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മിറ്റി നിശ്ചയിച്ച ഫീസ് അടയ്ക്കണം: ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: 2004-04 വര്‍ഷത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ജസ്റിസ് കെ. ടി. തോമസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

1,13,000 രൂപയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കമ്മീഷന്‍ നിശ്ചയിച്ച ഫീസ്. 2004-05 വര്‍ഷത്തിലെ ഫീസ് ജനവരി 31നകം അടയ്ക്കണം.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 2003-04 ല്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കെ. ടി. തോമസ് കമ്മിഷന്‍ ഫീസ് നിശ്ചയിക്കുന്നതിന് മുമ്പ് പ്രവേശനം നേടിയ തങ്ങളില്‍ നിന്നും രണ്ടാം വര്‍ഷം ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിന്മേലാണ് വിധി. ചീഫ് ജസ്റിസ് സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഫീസ് സംബന്ധിച്ച അന്തിമതീരുമാനമെടുക്കുന്നതു വരെ കമ്മിറ്റി നിശ്ചയിച്ച ഫീസ് നല്‍കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X