രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അരക്ഷിതാവസ്ഥ: വെള്ളാപ്പള്ളി
കൊച്ചി: എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യനീക്കം ചില രാഷ്ട്രീയപാര്‍ട്ടികളില്‍ അരക്ഷിതബോധം സൃഷ്ടിച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.
കണയന്നൂര്‍ എസ്.എന്‍.ഡി.പി യോഗം സംഘടിപ്പിച്ച ഗുരുവര്‍ഷം 150 ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യനീക്കം സാമുദായിക സംഘര്‍ഷത്തിനിടയാക്കുമെന്ന പ്രചാരണം തെറ്റാണ്. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയനീതി എല്ലാ സമുദായങ്ങള്‍ക്കു ലഭ്യമാക്കുകയെന്നതാണ് ഐക്യനീക്കത്തിന്റെ ലക്ഷ്യം. ഹിന്ദുത്വ വാദമുന്നയിക്കുന്ന കക്ഷികളെ ഇത്തരം നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നുള്ള വാദം ഇരുസമുദായങ്ങളെയും തമ്മിലകറ്റാനുദ്ദേശിച്ചുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാദമുയര്‍ത്തുന്ന ബിജെപി ഈഴവസമുദായത്തിന് അര്‍ഹമായതൊന്നും നല്‍കിയിട്ടില്ല.
ഐക്യനീക്കത്തിനെതിരെ പ്രതികരിച്ച പിണറായി വിജയന്‍, വെളിയം ഭാര്‍ഗവന്‍, കെ കരുണാകരന്‍ എന്നിവരെ വിമര്‍ശിച്ച വെള്ളാപ്പള്ളി ന്യായത്തിന്റെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് വി.എസ് അച്യുതാനന്ദന്‍ എന്ന് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications